Posts

വിധി

ഒറ്റക്കിരുന്നൊരു ചില്ലയിൽ നിന്നും കാൽവഴുതി വീണൊരു പക്ഷി ഞാൻ. ചിറകൊടിഞ്ഞെന്നു തോന്നിയ സമയം പറക്കാനാകില്ലെന്നൊരു ചിന്ത. പറക്കുവാൻ ഏറെ ഉണ്ടന്നറിയുകിലും പറക്കുവാൻ സാധിക്കുമോ എന്നറിയില്ലെന്നോർക്കവേ.. ശിഖരങ്ങൾ ബലമുള്ളതാണെന്നാലും വഴുക്കി വീഴുകിൽ എന്തു ചെയ്യും. തളർന്ന ചിറകുമായി പറക്കാൻ ശ്രമിക്കവേ നടുവൊടിഞ്ഞെന്നൊരു തോന്നൽ. നടുവൊടിഞ്ഞൊരു പക്ഷിയായി നടക്കാനും കഴിയില്ലെന്നൊരു തോന്നൽ. സഞ്ചാരിക്കാൻ ദൂരമേറെ ഉണ്ടെങ്കിലും വേദന ലഹരിയായി മാറുന്നിപ്പോൾ. കാലുകൾ പതിയെ വിടർത്താൻ ശ്രെമിച്ചിടും നേരം കാലുകൾ ഒടിഞ്ഞത് ഓർക്കുന്നിപ്പോൾ. സഞ്ചരിക്കാനേറെ ദൂരമുണ്ടെങ്കിലും അനങ്ങുവാൻ കഴിയുന്നില്ലെനിക്കിപ്പോൾ . ജലത്തിൽ മുങ്ങിയെന്നു തോന്നിയ നേരം രക്തമാണെന്നു തിരിച്ചറിഞ്ഞു ഞാൻ.. സഞ്ചാരിക്കാൻ ദൂരമേറെ ഉണ്ടെങ്കിലും ഇനിയതിനു കഴിയില്ലെന്നോർക്കവേ. ശ്വാസം പതിയെ വിടുവാൻ ശ്രമിച്ചോരു നേരം ശ്വാസം നിലക്കുന്നു എന്നൊരു തോന്നൽ. സഞ്ചാരിക്കാൻ ദൂരമേറെ ഉണ്ടെങ്കിലും ഇനിയൊരിക്കലും കഴിയില്ലെന്നറിയാം..

നിഴൽ

Image
എനിക്കും ഉണ്ടൊരു ചങ്ങാതി.. ഒപ്പമുണ്ടെപ്പോഴുമവൻ കൂട്ടായി.. സമയം നോക്കി രൂപംമാറുമവൻ.. മുൻപിൽ നിന്ന് നയിക്കുവാൻ.. ഒരിക്കലും പിരിയില്ലെന്ന് ഉറപ്പുള്ളവൻ.. കാലങ്ങൾ നീങ്ങവേ തണലായി കാവലായി.. ഇരുപ്പാട്ടിന്റെ രൂപമാനേലും ഞാനെൻ രൂപത്തെ ഇഷ്ടപ്പെടും കാലങ്ങളത്രയും അഴകായി കൂടെ ഉണ്ടാകും അവൻ.. രൂപങ്ങൾ എത്ര മാറിയാലും എന്നിലെ എന്നെ തിരിച്ചഞ്ഞിടുംമവൻ.. എൻ കാലൊച്ചകളിൽ മുഴുകിയ നേരങ്ങളിൽ അത്രയും ശാന്തനായി ഒപ്പം നടന്നിടുംമവൻ... വെളിച്ചമേകുന്ന നേരങ്ങളിൽ അത്രയും കൂടെ ഉണ്ടാവുമീ ചങ്ങാതി...