വിധി
ഒറ്റക്കിരുന്നൊരു ചില്ലയിൽ നിന്നും
കാൽവഴുതി വീണൊരു പക്ഷി ഞാൻ.
ചിറകൊടിഞ്ഞെന്നു തോന്നിയ സമയം പറക്കാനാകില്ലെന്നൊരു ചിന്ത.
പറക്കുവാൻ ഏറെ ഉണ്ടന്നറിയുകിലും പറക്കുവാൻ സാധിക്കുമോ എന്നറിയില്ലെന്നോർക്കവേ..
ശിഖരങ്ങൾ ബലമുള്ളതാണെന്നാലും വഴുക്കി വീഴുകിൽ എന്തു ചെയ്യും.
തളർന്ന ചിറകുമായി പറക്കാൻ ശ്രമിക്കവേ നടുവൊടിഞ്ഞെന്നൊരു തോന്നൽ.
നടുവൊടിഞ്ഞൊരു പക്ഷിയായി നടക്കാനും കഴിയില്ലെന്നൊരു തോന്നൽ.
സഞ്ചാരിക്കാൻ ദൂരമേറെ ഉണ്ടെങ്കിലും വേദന ലഹരിയായി മാറുന്നിപ്പോൾ.
കാലുകൾ പതിയെ വിടർത്താൻ ശ്രെമിച്ചിടും നേരം കാലുകൾ ഒടിഞ്ഞത് ഓർക്കുന്നിപ്പോൾ.
സഞ്ചരിക്കാനേറെ ദൂരമുണ്ടെങ്കിലും അനങ്ങുവാൻ കഴിയുന്നില്ലെനിക്കിപ്പോൾ .
ജലത്തിൽ മുങ്ങിയെന്നു തോന്നിയ നേരം രക്തമാണെന്നു തിരിച്ചറിഞ്ഞു ഞാൻ.. സഞ്ചാരിക്കാൻ ദൂരമേറെ ഉണ്ടെങ്കിലും ഇനിയതിനു കഴിയില്ലെന്നോർക്കവേ.
ശ്വാസം പതിയെ വിടുവാൻ ശ്രമിച്ചോരു നേരം ശ്വാസം നിലക്കുന്നു എന്നൊരു തോന്നൽ.
സഞ്ചാരിക്കാൻ ദൂരമേറെ ഉണ്ടെങ്കിലും ഇനിയൊരിക്കലും കഴിയില്ലെന്നറിയാം..

Comments
Post a Comment